ന്യൂഡല്‍ഹി: യു.എ.ഇയില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
ന്യൂഡല്‍ഹി: യു.എ.ഇയില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
ലണ്ടന്‍, റഷ്യ, ജനീവ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രഞ്ജനായി പ്രവര്‍ത്തിച്ചരുന്ന പവന്‍ കുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
1990 കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016 മുതല്‍ യു.എ.ഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന
നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂറിനെ നിയമിച്ചത്.
Keywords: Pavan Kapoor, UAE,
COMMENTS