തിരുവനന്തപുരം: ഈ മാസം 24 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നി...
തിരുവനന്തപുരം: ഈ മാസം 24 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ കോട്ടയം, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
മീൻപിടിത്തക്കാർക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. ഈ മാസം 22 വരെ അറബിക്കടലിൽ തെക്കുപടിഞ്ഞാറ് ദിശയിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനു പുറമേ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
KeywKeywords: Kerala, rain, flood, weather forecast, wind
COMMENTS