തൃശ്ശൂര്‍: ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ടി വി മാര്‍ക്കറ്റിങ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരി (58) അന്തരി...
തൃശ്ശൂര്‍: ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ടി വി മാര്‍ക്കറ്റിങ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരി (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
തൃശ്ശൂര്‍ വേലൂര്‍ സ്വദേശിയാണ്. മുപ്പത് വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിങ് രംഗത്ത് സജീവമായിരുന്നു.
ഈനാട് ദിനപത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് മാതൃഭൂമി പത്രത്തിന്റെയും ഏഷ്യാനെറ്റിന്റെയും മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഇരുപത വര്‍ഷത്തിലധികമായി ഏഷ്യാനെറ്റിന്റെ വൈസ്പ്രസിഡന്റായിരുന്നു.
തുടര്‍ന്ന് ഫ്‌ളവേഴ്‌സ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായി ചുമതലയേറ്റ് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തൃശ്ശൂര്‍ വേലൂര്‍ പുത്തിരിയില്‍ ഡൊമിനികിന്റേയും ആനിയുടെയും മകനാണ് ആന്റോ പുത്തിരി. ബീനയാണ് ഭാര്യ നയന റോസ് ഏക മകളാണ്.
സംസ്‌കാരം നാളെ 10 ന് തൃശ്ശൂര്‍ വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ഇവാഞ്ജലിസ്റ്റ് പള്ളിയില്‍ നടക്കും.
Keywords: Flowers Channel, Marketing Head, Anto Puthiry, Died
COMMENTS