തിരുവനന്തപുരം: സംസ്ഥനത്ത് പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കും. മഴയിലും ഉരുള്‍പൊട്ടല...
തിരുവനന്തപുരം: സംസ്ഥനത്ത് പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കും.
മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും നല്‍കും.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും,
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ പുനഃനിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപയും നല്‍കുമെന്ന് ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതോടൊപ്പം പ്രളയബാധിത കുടുംബങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.
എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവരുടെ ലിസിറ്റ് തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇത്തരത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റ് സര്‍ക്കാര്‍ ആദ്യം പ്രസിദ്ധീകരിക്കും.
ആ ലിസ്റ്റില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് അറിയിക്കാനുള്ള സംവിധനങ്ങളും ക്രമീകരിക്കും.
അത്തരത്തില്‍ ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമുള്ള അന്തിമ ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തുക വിതരണം ചെയ്യുക.
സഹായധനം പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Keywords: Kerala, Flood
COMMENTS