ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമായ മാനുവല്‍ ഫ്രഡറിക്കിന് 2019 ലെ ധ്യാന്‍ചന്ദ് പുരസ്‌കാരം. കണ്ണൂര്‍ സ്വദേശിയാണ്. ജക്ക...
ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമായ മാനുവല്‍ ഫ്രഡറിക്കിന് 2019 ലെ ധ്യാന്‍ചന്ദ് പുരസ്‌കാരം. കണ്ണൂര്‍ സ്വദേശിയാണ്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയടക്കം മൂന്ന് മെഡലുകള്‍ നേടിയ അത്ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ് സമ്മാനിക്കും. 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് അനസിന്റെ പേരിലാണ്. 400 മീറ്ററില്‍ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്.
1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു ഫ്രഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച്, ബൈചുങ് ബൂട്ടിയ, എം.സി. മേരികോം എന്നിവരുള്‍പ്പെട്ട 12 അംഗ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു ശുപാര്‍ശ സമര്‍പ്പിച്ചു. പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം.
1971 -ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായാണ് അദ്ദേഹം അരങ്ങേറിയത്. 1972ല്‍ നടന്ന മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു. 'ഗോള്‍മുഖത്തെ കടുവ' എന്നാണ് മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെടുന്നത്.
ടിപി പത്മനാഭന്‍ നായര്‍, ബോബി അലോഷ്യസ്, സതീഷ് പിള്ള എന്നിവരാണ് ഇതിനുമുമ്പ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയ മലയാളികള്‍.
Keywords: Muhammed Anaz, Manuel Frederic, Arjuna Award, Dhyanchand Award, Sports
COMMENTS