ചെന്നൈ: മലയാളി പേസര്‍ സന്ദീപ് വാര്യരും രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരം ആരതി കസ്തൂരി രാജയും വിവാഹിതരായി. അഞ്ച് വര്‍ഷം മുമ്പ ചെന്ന...
ചെന്നൈ: മലയാളി പേസര്‍ സന്ദീപ് വാര്യരും രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരം ആരതി കസ്തൂരി രാജയും വിവാഹിതരായി.
അഞ്ച് വര്‍ഷം മുമ്പ ചെന്നൈയിലെ എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ അതിഥിയായി എത്തിയപ്പോഴാണ് സന്ദീപ്, ആരതിയെ കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലായതും.
അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
രഞ്ജി ട്രോഫിയില്‍ എട്ട് വര്‍ഷമായി കേരളത്തിന്റെ പ്രധാന താരമായ സന്ദീപ് ഇന്ത്യ എ ടീമിലെ അംഗമാകുകയും ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ എരവിമംഗലം സ്മൃതിയില്‍ ശങ്കരന്‍ കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് 28 കാരനായ സന്ദീപ്
ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും, എന്നാല്‍, ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കാഡ് സ്വന്തമാക്കിയ വ്യക്തിയാണ് ആരതി.
ദേശീയ, രാജ്യാന്തര തലങ്ങളില്‍ 11 സ്വര്‍ണ്ണം ഉള്‍പ്പെടെ 130 മെഡലുകള്‍ ആരതി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര് സര്‍വ്വകലാശാലയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയാണ് ആരതി.
ചെന്നൈ അണ്ണാനഗര്‍ സ്വദേശി ബില്‍ഡര്‍ സി. കസ്തൂരി രാജിന്റെയും ഗൈനക്കോളജിസ്റ്റ് ഡോ. മാലാ രാജിന്റെയും മകളാണ് ആരതി.
Keywords: Sandeep, Aarathi
COMMENTS