ബെംഗളൂരു: കഴിഞ്ഞ ദിവസം നേത്രാവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ യുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ കടബാദ്ധ്യത പരിഹരിക്കാന്...
ബെംഗളൂരു: കഴിഞ്ഞ ദിവസം നേത്രാവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ യുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ കടബാദ്ധ്യത പരിഹരിക്കാന്‍ കുടുംബത്തിന്റെ തീവ്ര ശ്രമം.
6.547 കോടിയോളം രൂപയുടെ കടബദ്ധ്യതയുണ്ട് കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഉടമകളുടെ ഓഹരികളില്‍ 75% ത്തിലേറെയും പണയപ്പെടുത്തി വായ്പ്പയെടുത്തതായും, ബാങ്കുകള്‍, സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍, വന്‍കിട കാപ്പി കര്‍ഷകര്‍ തുടങ്ങി കിട്ടാവുന്ന എല്ലായിടത്തുനിന്നും സിദ്ധാര്‍ത്ഥ കടമെടുത്തിരുന്നുവെന്നുമാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബെംഗളൂരുവിലെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള ടെക്‌നോളജി പാര്‍ക്കിലെ 90 ഏക്കര്‍ ഭൂമിയുടെ ഓഹരി നിയന്ത്രണാധികാരം ബഌക്ക്‌സ്‌റ്റോണിന് കൈമാറാനുള്ള തീവ്രചര്‍ച്ച ശ്രമത്തിലാണ് കുടുംബം.
ഈ 90 ഏക്കര്‍ ഭൂമി കൈമാറുന്നതിലൂടെ 3000 കോടി രൂപ സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഇതുസംബന്ധിച്ച് സിദ്ധാര്‍ത്ഥയുമായി കഴിഞ്ഞ ഡിസംബറില്‍ ചില ചര്‍ച്ചകള്‍ നടത്തുകയും ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും ഇദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണശേഷം കുടുംബം യു.എസ്. സ്ഥാപനമായ ബഌക്ക്‌സ്റ്റോണുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുകയായിരുന്നു.
ഭൂമി ബഌക്ക്‌സ്‌റ്റോണിനു കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകളും നിക്ഷേപകരും തല്‍പ്പര്യം പ്രകടപ്പിച്ചു.
ഈ സാഹചര്യത്തില്‍ ശ്രമഫലം വിജയിച്ചാല്‍ സി.സി.ഡിയുടെ കടക്കെണി പകുതിയോളം കുറയ്ക്കാനാവുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
Keywords: V.G. Siddhartha, Black Stone,
COMMENTS