ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവും രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള അഭിഭാഷകരിൽ ഒരാളുമായ അരുൺ ജയ്റ്റ്ലി അന്തരിച്ചു. 66 ...
ഡൽഹി എയിംസ് ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12.07നാണ് അന്ത്യശ്വാസം വലിച്ചത്.
ഈ മാസം ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പതിമൂന്നാം തീയതി വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മുതൽ ആരോഗ്യനില വളരെ വഷളായിരുന്നു.
ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതലയായിരുന്നു ജെയ്റ്റ്ലിക്ക് . മോഡി സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ ഏറ്റവും ശക്തമായി പ്രതിരോധിച്ച നേതാക്കളിലൊരാളും ആയിരുന്നു ജയ്റ്റ്ലി.
യു പിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. വൃക്കരോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമില്ല.
COMMENTS