ഒമാന്‍: ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്റെ മകനുമായ ബൈജു ഗോപാലനെ ചെക്കുകേസുമായി ബന്ധപ്പെട്ട് ഒമാന്‍ പൊലീസ് അറസ്...
ഒമാന്‍: ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്റെ മകനുമായ ബൈജു ഗോപാലനെ ചെക്കുകേസുമായി ബന്ധപ്പെട്ട് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ രണ്ട് കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ)
ചെക്ക് കേസ് പരാതിയുടെ അടിസ്ഥാനത്തില്‍ ബൈജു ഗോപാലന് യു.എ.ഇയ്ക്കു പുറത്ത് പോകാന്‍ വിലക്കുണ്ടായിരുന്നു.
ബൈജുവിന്റെ പാസ്‌പോര്‍ട്ട് അല്‍ഐന്‍ പബ് ളിക് പ്രോസിക്യൂട്ടര്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു.
ഇതിനിടെ പാസ്‌പോര്‍ട്ടില്‍ വ്യാജ എക്‌സിറ്റ് സീല്‍ പതിച്ച് റോഡ് മാര്‍ഗ്ഗം ബൈജു ഒമാനിലേക്ക് കടന്നു.
ഒമാനില്‍ നിന്ന് മസ്‌കറ്റ് വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു ഒമാന്‍ പൊലീസ് പിടികൂടി ദുബായ് പൊലീസിന് കൈമാറിയത്.
ചെക്ക് കേസിനു പുറമെ ഇപ്പോള്‍ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെ വ്യജരേഖകളുണ്ടാക്കിയെന്ന ഗുരുതര കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.
അറസ്റ്റിലായ ബൈജു ഗോപാലനെ അല്‍ഐന്‍ ജയിലേക്ക് മാറ്റി.
Keywords: Baiju Gopalan, Oman, UAE
COMMENTS