തിരുവനന്തപുരം : കേരളത്തിലെ വിശ്വാസികള് പലരും ഇന്ന് ആഘോഷങ്ങള് ഒഴിവാക്കി അതിജീവനത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായാ...
തിരുവനന്തപുരം: കേരളത്തിലെ വിശ്വാസികള് പലരും ഇന്ന് ആഘോഷങ്ങള് ഒഴിവാക്കി അതിജീവനത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
പല പള്ളികളിലും വെള്ളം കയറിയതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് പെരുന്നാള്‍ നമസ്കാരം നടത്തുന്നത്.
അവിടെ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രളയ ബാധിതര്ക്കായി പ്രത്യേക പ്രാര്ത്ഥനകളും നടത്തുന്നു.
മലബാറിലെ ഭൂരിഭാഗം വിശ്വാസികളുടെയും പെരുന്നാള്‍ ആഘോഷം ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
ഇതിനിടെ ആഘോഷങ്ങള് ഒഴിവാക്കി ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് പരമാവധി തുക സംഭാവന ചെയ്യണമെന്ന് വിവിധ സംഘടനകളുടെ ആഹ്വാനവുമുണ്ട്.
Keywords: Backrid, Malabar, Celebration, Kerala


COMMENTS