ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് കേസില്‍ മൂന്നംഗ മധ്യസ്ഥസമിതി വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി ഇ...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് കേസില്‍ മൂന്നംഗ മധ്യസ്ഥസമിതി വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
അയോധ്യ ഭൂമി തര്‍ക്ക പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാനുള്ള ശ്രമഫലമായാണ് മാര്‍ച്ച് 08 ന് സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയമിച്ചത്.
ജസ്റ്റിസ് ഖലീഫ, ആത്മീയാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട മധ്യസ്ഥ സമിതി ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് അംഗീകരിക്കുകയാണെങ്കില്‍ കേസില്‍ വാദം തുടരാന്‍ സുപ്രീംകോടതി ഉത്തരവിടാനാണു സാദ്ധ്യത.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക.
ഇതിനിടെ മധ്യസ്ഥ ചര്‍ച്ചയില്‍ ഫലം കാണുന്നില്ലെന്നും കേസ് സുപ്രീംകോടതി എത്രയും വേഗം തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാരനായ ഗോപാല്‍ സിങ് വിശാരദ് രംഗത്തെത്തിയിരുന്നു.
1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി തുല്യമായി വീതിച്ചു നല്‍കിയിരുന്നു.
എന്നാല്‍, ഈ വിധിക്കെതിരെയുള്ള അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ എസ്. എ. ബോബ്‌ദെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷന്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
Keywords: Ayodhya Case, Suprem Court
COMMENTS