ശ്രീനഗര്‍: ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് ഭരണകൂടം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രജൗറി, ഉധംപൂര്‍ ജില്ലകളിലും, കാശ്മീര്‍ താഴ്‌വരയിലും ഉ...
ശ്രീനഗര്‍: ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് ഭരണകൂടം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രജൗറി, ഉധംപൂര്‍ ജില്ലകളിലും, കാശ്മീര്‍ താഴ്‌വരയിലും ഉള്‍പ്പെടെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൊതുജന സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനോടൊപ്പം ഏതെങ്കിലും തരത്തിലുള്ള യോഗങ്ങളോ, റാലികളോ ഉത്തരവ് പിന്‍വലിക്കുന്നതുവരെ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ജമ്മു ഉദ്ധംപൂര്‍ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ അറിയിച്ചിട്ടുണ്ട്്.
മൊബൈല്‍, കേബിള്‍ ടി.വി സര്‍വ്വീസുകളും, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചതായി ജമ്മു സോണ്‍ ഐ.ജി അറിയിച്ചു.
ഇതോടെപ്പം സംസ്ഥാനത്ത് സൈനിക സുരക്ഷ ശക്തമാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ കാരണം വെളിപ്പെടുത്താതെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി.
ഇതോടെപ്പം സി.പി.എം. ജമ്മുകാശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എ ഉസ്മാന്‍ മജീദിനെയും അസ്റ്റു ചെയ്തിരുന്നു.
എന്നാല്‍, ഇതിനെക്കുറിച്ച് യാതൊരുവിധ ഔദ്യോഗിക വിശദീകരണവുമുണ്ടായിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് നേതാക്കള്‍ അറസ്റ്റ് വിവരം പുറത്തുവിട്ടത്.
Keywords: Sri Nagar, 144, Governor
COMMENTS