ബെംഗളൂരു: ജൂലായ് 26 ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെട...
ബെംഗളൂരു: ജൂലായ് 26 ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെട്ടുപ്പിനെ നേരിടും.
രാവിലെ 11 ന് മുഖ്യമന്ത്രിയായ യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയും, തുടര്‍ന്ന് ധനകാര്യ ബില്ലും പാസാക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം 17 വിമത എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ ഈ നിയമസഭ കലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
17 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. കോണ്‍ഗ്രസ് - ജെ.ഡി.എസ്. സഖ്യത്തിന് 99 പേരുടെ പിന്തുണമാത്രമുള്ളപ്പോള്‍ 105 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട അംഗബലമുണ്ട്.
അതേസമയം സ്പീക്കര്‍ രമേശ് കുമാറിനെ നീക്കാന്‍ ബി.ജെ.പി. പ്രമേയം കൊണ്ടുവരുമെന്നും. എന്നാല്‍, ധനകാര്യ ബില്ല് പാസായാലുടന്‍ സ്പീക്കര്‍ രമേശ് കുമാര്‍ രാജിവയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് സൂചന.
ഇതിനിടെ തങ്ങളെ അയോഗ്യരാക്കിയത് നിയമ ലംഘനമാണെന്നും സ്പീക്കരുടെ ഈ നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.
Keywords: Karnataka, Spiker, CM, Vote
COMMENTS