തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ പ്രധാന പ്രതികളായ എസ് എഫ് ഐ നേതാക്കളെ പിടികൂടാതെ...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ പ്രധാന പ്രതികളായ എസ് എഫ് ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഉഴപ്പുന്നുവെന്ന ആരോപണത്തിനിടെ, തിരുവനന്തപുരം നേമം സ്വദേശി ഇജാബിനെ അറസ്റ്റു ചെയ്തു.
കണ്ടാലറിയാവുന്ന പ്രതികളിലൊരാളാണ് ഇജാബെന്നാണ് പൊലീസ് പറയുന്നത്. ഏഴ് മുഖ്യ പ്രതികളെ കൂടാതെ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നിസാം, അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം എന്നിവരാണ് പ്രധാന പ്രതികള്‍.
ഇവര്‍ ഏഴ് പേരും ഒളിവിലാണ്. ഇവരില്‍ മിക്കവരും തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് സൂചന. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഇവരെ പിടികൂടാനാവാതെ പൊലീസ് വിഷമിക്കുകയാണ്. ഒത്തുതീര്‍പ്പുണ്ടാക്കി ഇവരെ കീഴടങ്ങാന്‍ വിട്ടുകൊടുക്കാനാണ് ഇപ്പോഴത്തെ നീക്കം.
കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കാമ്പസിലെ മരച്ചുവട്ടിലിരുന്ന് പാടിയതിനാണ് അഖിലിനെ കുത്തിയതെന്നാണ് സഹപാഠികളുടെ മൊഴി.
കുത്തേറ്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഖിലിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അഖില്‍ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Keywords: University College, Murder Attempt, Crime, Police, SFI, Akhil
COMMENTS