തൃശ്ശൂര്‍: വീടിന്റെ മതില്‍ തകര്‍ത്തത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ എടവളളി വാകയില്‍ സുഗുണ (78) നെ പത്തു പേര്‍ ചേര്‍ന...
തൃശ്ശൂര്‍: വീടിന്റെ മതില്‍ തകര്‍ത്തത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ എടവളളി വാകയില്‍ സുഗുണ (78) നെ
പത്തു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ സുഗുണന്റെ വീട്ടിലെ ചുറ്റുമതിലിന്റെ ഒരു ഭാഗം ആരോ പൊളിച്ചിരുന്നു.
രാവിലെ മതിലിനോട് ചേര്‍ന്ന് റോഡരികില്‍ നിന്നവരോട് അയല്‍വാസികളാണോ മതില്‍ പൊളിച്ചതെന്ന ചോദ്യം ഉന്നയിച്ചത് അവരെ പ്രകോപിപ്പിക്കുകയും അദ്ധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് കൈയ്യോടിഞ്ഞ് ബോധരഹിതനായ അദ്ധ്യാപകനെ മെഡിക്കല്‍ കോള്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Retired Teacher, Thrashed, People
COMMENTS