ചെന്നൈ : കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട, ശരവണ ഭവൻ ഹോട്ടൽ ശൃംഖല ഉടമ വി രാജഗോപാൽ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർ അന്തരിച്...
ആരോഗ്യസ്ഥിതി മോശമാണെന്നും ശിക്ഷാവിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു രാജഗോപാൽ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
രാജഗോപാലിന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ വിവാഹം കഴിക്കാൻ വേണ്ടി അവരുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിലാണ് രാജഗോപാലിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
രണ്ടു ഭാര്യമാരുള്ള രാജഗോപാൽ, മകളാകാൻ പ്രായമുള്ള ജീവജ്യോതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞത് ധരിപ്പിക്കുകയായിരുന്നു.
അവരെ വിവാഹം കഴിക്കാൻ രാജഗോപാൽ സാധ്യമായ വഴികൾ എല്ലാം നോക്കിയതും പറ്റാതെ വന്നപ്പോൾ ജീവജ്യോതിയുടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊടൈക്കനാൽ വനത്തിൽ വെച്ചു കൊല്ലുകയായിരുന്നു.
Keywords: Saravana Bhavan, Hotel, Rajagopal, Murder case, Jeevajyothi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS