ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശത്തിന്മേലുള്ള സുപ്രീംകോടതിവിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മ്മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍....
ലോക്‌സഭയില്‍ ശബരിമല വിധി മറികടക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്നുണ്ടോയെന്ന ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ റിവ്യൂ ഹര്‍ജിയില്‍ വിധിവന്നതിനു ശേഷമേ നടപടി ഉണ്ടാകുകയുള്ളൂയെന്ന് രവി ശങ്കര്‍ പ്രസാദ് രേഖാമൂലം വ്യക്തമാക്കുകയായിരുന്നു.
Keywords: Sabarimala, Central government, Loksabha, Supreme court
COMMENTS