തിരുവനന്തപുരം: പൂവാര്‍ സ്വദേശിനിയായ രാഖിയെ കൊലപ്പെടുത്താന്‍ കാമുകന്‍ അഖിലും, സഹോദരന്‍ രാഹുലും, സുഹൃത്തായ ആദര്‍ശും വന്‍ ഗൂഢാലോചനയാണ് ...
തിരുവനന്തപുരം: പൂവാര്‍ സ്വദേശിനിയായ രാഖിയെ കൊലപ്പെടുത്താന്‍ കാമുകന്‍ അഖിലും, സഹോദരന്‍ രാഹുലും, സുഹൃത്തായ ആദര്‍ശും വന്‍ ഗൂഢാലോചനയാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതിയായ അഖിലിനെ ചോദ്യം ചെയ്തതോടെയാണ് ആസൂത്രിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 15 ന് ഇരുവീട്ടുകാരും അറിയാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് അഖിലും രാഖിയും വിവാഹിതരായി. എന്നാല്‍, ഇതിനിടെ വീട്ടുകാര്‍ അഖിലിന് അന്തിയൂര്‍ക്കോണം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചു. എറണാകുളത്ത് ജോലി ചെയ്തിരുന്ന രാഖി ഇക്കാര്യം അറിഞ്ഞത്് ഏറെ വൈകിയാണ്. അന്തിയൂര്‍ക്കോണം സ്വദേശിനിയുമായുള്ള വിവാഹത്തില്‍ നിന്ന പിന്‍മാറണമെന്ന് അഖിലിനോട് പല തവണ ആവശ്യപ്പെട്ടിടും നടക്കാതെ വന്നപ്പോള്‍ രാഖി വിവാഹം വേണ്ടെന്ന് വയ്ക്കണമെന്നും, അഖില്‍ തന്റേതാണെന്നും പറഞ്ഞ് അഖിലിന്റെ പ്രതിശ്രുത വധുവിന് വാട്‌സ്അപ്പ് സന്ദേശം അയയ്ക്കുകയും ഇതേ ആവശ്യവുമായി പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും പോയതോടെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി.
വിവാഹം മുടക്കിയതിന്റെ പ്രതികാരവും എങ്ങനെയെങ്കിലും തന്നേക്കാള്‍ പ്രായക്കൂടുതലുള്ള രാഖിയെ ഒഴിവാക്കണം എന്ന തീരുമാനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കാമുകനായ അഖില്‍ ഉള്‍പ്പെടെയുള്ള മൂവര്‍ സംഘം ജൂണ്‍ പതിനെട്ടിന് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചു. 19 ന് വീടിനു സമീപം കുഴിയെടുത്തു. 20 ന് രാഖിയെ സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിച്ച് പുതിയ വീടു കാണാന്‍ ക്ഷണിച്ചു. 21 ന് രാഖിയെ കാമുകനായ അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൊന്നു.
പട്ടാളത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നു പറഞ്ഞെങ്കിലും അഖില്‍ ജോലിസ്ഥലത്തേയ്‌ക്കെന്ന് പറഞ്ഞ് പോയതോടെ രാഹുല്‍ മാനസീകമായി തളരുകയും വീട്ടുകാരുടെ അന്വേഷണത്തിന് സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയുമായിരുന്നു.
പ്രതികള്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തത് സുഹൃത്തായ ആദര്‍ശാണ്. മൂന്നാം പ്രതി ആദര്‍ശിനെ നേരത്തെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ഉള്‍പ്പെടെയുള്ളവ കാണിച്ചുകൊടുത്തത് ആദര്‍ശാണ്.
കേസിലെ രണ്ടാം പ്രതി രാഹുലിനെ തൃപ്പരപ്പിലെത്തിച്ച് കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവെടുപ്പിനായി വീട്ടിലെത്തിക്കാനായില്ല.
മുഖ്യപ്രതിയായ അഖിലുമായി തെളിവെടുപ്പിനെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധക്കാരെ മാറ്റി പൊലീസ് വലയം സൃഷ്ടിച്ചാണ് കുഴിക്കരികില്‍ എത്തിച്ചത്. അവിടത്തെ തെളിവെടുപ്പിനുശേഷം രാഖിയുടെ വസ്ത്രങ്ങള്‍ കത്തിച്ച സ്ഥലവും കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയ പൊലീസ് കൊലപാതകത്തിന് പ്രതികള്‍ ഉപയോഗിച്ച കയര്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കണ്ടെത്താനാകാതെ മടങ്ങി.
പ്രതികള്‍ മൂന്ന് പേരെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തികരിക്കുമെന്ന് സി.ഐ മാരായ രാജീവ്, എന്‍. ബിജു, എസ്.ഐമാരായ സജീവന്‍, സാജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ പൊലീസ് സംഘം പറഞ്ഞു.
Keywords: Rahi, Akhil, Rahul, Adarsh, Murder
COMMENTS