ന്യൂഡല്‍ഹി: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് തിരികെ വരുമെന്നു പറഞ്ഞ അവര്‍ പ്രതിഷേധം അവസാനിപ്പിച്ച് തിരിക...
ന്യൂഡല്‍ഹി: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് തിരികെ വരുമെന്നു പറഞ്ഞ അവര്‍ പ്രതിഷേധം അവസാനിപ്പിച്ച് തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും.
സോന്‍ഭദ്ര വെടിവയ്പ്പില്‍ 10 പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം സോന്‍ഭദ്രയില്‍ എത്തിയ പ്രിയങ്കാഗാന്ധിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും, മിര്‍സാപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മരിച്ചവരുടെ ബന്ധുക്കളെ കണ്ട ശേഷം താന്‍ അപരാധമൊന്നും ചെയ്തിട്ടില്ലെന്നും. എന്നിട്ടും ഇപ്രകാരം അവര്‍ പ്രവര്‍ത്തിച്ചതെന്തിനാണെന്ന് അറിയില്ലെന്നും, വന്നകാര്യം നടന്നതിനാല്‍ തിരിച്ചു പോകുന്നുവെന്നും, വീണ്ടും തിരിച്ചുവരുമെന്നും പറഞ്ഞ പ്രിയങ്ക പ്രതിഷേധം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും.
Keywords: Priyanka, Sonbhadra Fire Case, Delhi
COMMENTS