തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനഃര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍...
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനഃര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും.
പ്രളയാനന്തര കേരളത്തിന്റെ പുനഃര്‍ നിര്‍മ്മാണത്തിനുള്ള പണം കണ്ടെക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുളള എല്ലാ ഉപഭോഗ വസ്തുക്കള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ക്കും ചരക്ക് - സേവന നികുതിക്കൊപ്പം ഒരു ശതമാനം വില കൂട്ടിയാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.
സ്വര്‍ണ്ണം, വെള്ളി, പ്‌ളാറ്റിനം എന്നിവ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ക്ക് 0.25 ശതമാനവും, മറ്റുള്ളവയുടെ വിതരണ മൂല്യത്തിന്മേല്‍ ഒരു ശതമാനവുമാണ് ജി.എസ്.ടി ചേര്‍ക്കാത്ത മൂല്യത്തിന്റെ പ്രളയസെസ്.
എന്നാല്‍, സ്വര്‍ണ്ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല. അതുമാത്രമല്ല, കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്ത വ്യാപാരികളെയും, ഹോട്ടല്‍ ഭക്ഷണം, എ.സി, ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിങ് എന്നിവയെയും പ്രളയസെസില്‍ നിന്ന് ഒഴിവാക്കി.
പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റവെയറുകളില്‍ വരുത്താന്‍ നേരത്തെതന്നെ വ്യാപാരികളോട് നീതിവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. അതുമാത്രമല്ല, അതാത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദ്ദിഷ്ട ഫോം ഉപയോഗിച്ച് www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Pralaya Cess, Kerala, August
COMMENTS