കല്‍പ്പറ്റ: വയനാട് ജില്ലയിലെ പരക്കുനി കോളനിയിലെ ആദിവാസി വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വ്യാജ വാഗ്ദാനം ന...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പരക്കുനി കോളനിയിലെ ആദിവാസി വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്കി എന്ന ആക്ഷേപത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്.
തിങ്കളാഴ്ച അതോറിറ്റിയുടെ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകാന്‍ മഞ്ജുവിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഫൗണ്ടേഷനാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.
കോളനിയിലെ പണിയ വിഭാഗത്തില്‍പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് 2017 ല്‍ മഞ്ജുവാര്യര്‍ ഫൗണ്ടേഷന് വാക്ക് നല്‍കിയിരുന്നു. ഇതുവരെ വാക്ക് പാലിച്ചില്ല എന്നാണ് പരാതി.
2018ലെ പ്രളയത്തില്‍ പരക്കുനി പ്രദേശത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടായി. എന്നാല്‍ മഞ്ജു വാര്യരുടെ സഹായവാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ വീടുകള്‍ നല്‍കുന്നതിനോ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനോ സര്‍ക്കാരും പഞ്ചായത്ത് അധികൃതരു തയ്യാറാകുന്നില്ല.
കേടായ വീടുകള്‍ നന്നാക്കിക്കൊടുക്കുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി മൊത്തം പത്തുലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കഴിഞ്ഞ സിറ്റിംഗില്‍ മഞ്ജുവാര്യര്‍ ഫൗണ്ടേഷന് അധികൃതര്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനം സ്വീകരിക്കാന്‍ ആദിവാസികള്‍ തയ്യാറായിരുന്നില്ല.
Keywords: Manju Warrier, Panamaram, Adivasi, Legal Services Authority
COMMENTS