ചണ്ഡീഗഡ് : മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ് സിദ്ദു പഞ്ചാബി മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്...
ചണ്ഡീഗഡ് : മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ് സിദ്ദു പഞ്ചാബി മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ഗാന്ധിക്കാണ് അയച്ചുകൊടുത്തത്.
ജൂണ്‍ 10ന് അയച്ച കത്ത് സിദ്ദു ഇന്ന് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. രാജിക്കു കാരണമെന്തെന്ന് കത്തില്‍ പറയുന്നില്ല. കത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ഉടന്‍ കൈമാറുമെന്നും സിദ്ദു ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി സിദ്ദു ഏറെനാളായി പിണക്കത്തിലാണ്. സിദ്ദു മുഖ്യമന്ത്രി ആകാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത വാക്പോരും നടന്നിരുന്നു.
Congress leader Navjot Singh Sidhu tweets copy of his resignation letter, states, "My letter to the Congress President Shri. Rahul Gandhi Ji, submitted on 10 June 2019." pic.twitter.com/ZImtxPrsXj
— ANI (@ANI) July 14, 2019
അടുത്തിടെ സിംഗ് മന്ത്രിസഭ അഴിച്ചുപണി നടത്തി സിദ്ദു കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് അദ്ദേഹത്തില്‍നിന്ന് എടുത്തുമാറ്റുകയും ഊര്‍ജ്ജ വകുപ്പിന്റെ മാത്രം ചുമതല നല്‍കുകയും ചെയ്തു. മന്ത്രിമാര്‍ക്ക് പുതുമ അനുഭവപ്പെടാനും ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാനുമാണ് വകുപ്പുകള്‍ മാറ്റുന്നത് എന്നായിരുന്നു അമരീന്ദര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ തന്നെ തന്റെ ചിറകരിയാന്‍ മാത്രമാണ് മന്ത്രിസഭാ വികസനം നടത്തിയത് എന്ന നിലപാടിലായിരുന്നു സിദ്ദു. സിദ്ധുവും അമരീന്ദറും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു.
തന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്നും മറ്റാരെയും താന്‍ കാര്യമാക്കുന്നില്ലെന്നും സിദ്ദു പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതു കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവ്ജ്യോത് കൗറിന് സീറ്റ് നല്‍കണമെന്ന് സിദ്ദു ആവശ്യപ്പെട്ടങ്കിലും അമരീന്ദര്‍ പരിഗണിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകാന്‍ ഇതും കാരണമായിട്ടുണ്ട്. ബിജെപി എംപിയായിരുന്ന സിദ്ദു 2017 ലാണ് രാജിവച്ച് കോണ്‍ഗ്രസിലേക്ക് വന്നത്.
Keywords: Punjab, inister Navjot Singh Sidhu, Cabinet, Congress President, Rahul Gandhi, Twitter, Chief Minister, Captain Amarinder Singh, Mohali, Cricket
COMMENTS