താക്കോലില്‍ മുരളി ഗോപിയുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ഇതോടെ മുരളി, ഭരത് ഗോപിയുടെ നടനപിന്‍തുടര്‍ച്ച തന്നെയാണെന്ന് നിസംശ്ശയം പറയാനാവും. അ...
താക്കോലില്‍ മുരളി ഗോപിയുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ഇതോടെ മുരളി, ഭരത് ഗോപിയുടെ നടനപിന്‍തുടര്‍ച്ച തന്നെയാണെന്ന് നിസംശ്ശയം പറയാനാവും. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ലെവല്‍ അത്തരത്തിലാണ്. അതു കാണുമ്പോള്‍ ശരിക്കും സന്തോഷം തോന്നുന്നുണ്ട്-വാസുദേവ് സനല്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് പ്രിയം. പ്രിയത്തില്‍ തുടങ്ങി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി വരെയുള്ള സിനിമകളിലൂടെ വ്യത്യസ്ത ചലച്ചിത്രാനുഭവങ്ങളാണ് സനല്‍ എന്ന സംവിധായകന്‍ മലയാളിക്കുനല്‍കിയത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനേതാവായും എത്തുന്നു. സനല്‍ അഭിനയവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
വാസുദേവ് സനല്‍ |
ക്യാമറയ്ക്കു മുന്നില്‍ ആദ്യമായി
താക്കോലിലെ അഭിനയം സിനിമാഭിനയത്തിന്റെ തുടക്കമാണ്. ചെറുതെങ്കിലും കഥയില്‍ വളരെ പ്രധാനമാണ് എന്റെ കഥാപാത്രം. ക്യാമറക്കുപിന്നില്‍ നിന്നുശീലിച്ച ശേഷം അതിനുമുന്നില്‍ അഭിനേതാവായി എത്തുമ്പോഴുള്ള അവസ്ഥ ഞാനാസ്വദിച്ചു. അഭിനയത്തില്‍ തുടക്കക്കാരനായ എനിക്കൊപ്പം അഭിനയിക്കാനായി എത്തിയവര്‍ മഹാരഥന്മാരായ നടന്മാരായിരുന്നു. നെടുമുടി വേണു ചേട്ടന്‍, രഞ്ജിപണിക്കര്‍, ഇന്ദ്രജിത്ത് ഇങ്ങനെ അഭിനയത്തില്‍ സ്വന്തവും സൂക്ഷ്മവുമായ പാത തെരഞ്ഞെടുത്തവര്‍. അവര്‍ കഥാപാത്രങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ നടത്തുന്നതും അത് ക്യാമറക്കുമുന്നില്‍ പ്രകാശിപ്പിക്കുന്നതും കണ്ടപ്പോള്‍ ഞാനും ആ ധൈര്യത്തില്‍ ടെന്‍ഷനില്ലാതെ അഭിനയിച്ചു.
കുഴിമറ്റത്ത് ക്ലമന്റായി രണ്‍ജി പണിക്കര്‍ |
കഥാപാത്രത്തെക്കുറിച്ചും ഭാവാവിഷ്‌കാരത്തിന്റെ സൂക്ഷ്മതയെക്കുറിച്ചുമെല്ലാം സംവിധായകന്‍ കിരണ്‍ വിശദവും ആധികാരികവുമായി വിവരിച്ചുതന്നിരുന്നു. താക്കോല്‍ ഏറെ പ്രത്യേകതകളുള്ള സിനിമയാണ്. കഥയും കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് ഓണാട്ടുകര ഭാഷയിലാണ്. രസകരവും സ്വാഭാവികവുമാണ് അത്. താക്കോല്‍ അര്‍ത്ഥവത്തും മനോഹരവുമായ സിനിമയാണ്.
തോമാച്ചനും ആംബ്രോസച്ചനുമൊപ്പം |
അഭിനേതാക്കളും കഥാപാത്രങ്ങളും
എനിക്ക് ഒരുമിച്ച് അഭിനയിക്കാനുണ്ടായിരുന്നത് പ്രധാനമായും രജ്ഞിപണിക്കരോടും നെടുമുടിച്ചേട്ടനോടും ഇന്ദ്രജിത്തിനോടും ഒപ്പമായിരുന്നു.
പാലപ്പറമ്പില്‍ തോമാച്ചന്‍ |
കുഞ്ഞാബ്രോസായി റൂഷിന്‍ ഷാജി കൈലാസ് |
ഷാജി കൈലാസിന്റേയും ആനിയുടേയും മകന്‍ റൂഷിന്‍ പുതുമുഖമായി എത്തുന്ന ചിത്രമാണ് താക്കോല്‍. നായകന്റെ കൗമാരകാലം റൂഷിനാണ് അവതരിപ്പിക്കുന്നത്. ഇത് റൂഷിന്റെ ആദ്യത്തെ കഥാപാത്രമാണ് എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത് വരാന്‍പോകുന്ന കഥാപാത്രങ്ങളുടെ ഒരു വലിയ നിരയിലെ ആദ്യത്തേത് എന്നു തന്നെയാണ്. ആനിച്ചേച്ചിയിലെ അഭിനേതാവിനും ഷാജിച്ചേട്ടനിലെ സംവിധായകനും അഭിമാനിക്കാനുള്ള വക റൂഷിന്‍ നല്‍കിയിട്ടുണ്ട്. ഇനി നല്‍കുകയും ചെയ്യും.
![]() | |
മാങ്കുന്നത്തച്ചന്‍ |
മുരളിയുടെയും ഇന്ദ്രന്റെയും രസതന്ത്രം
ഇന്ദ്രജിത്തും മുരളിഗോപിയും തമ്മിലുള്ള കെമിസ്ട്രി. അത് സംവിധായകന്‍ ഈ ചിത്രത്തില്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുരളിഗോപിയുടെ മാങ്കുന്നത്തച്ചനെ മുന്‍നിറുത്തിയാണ് കഥയിലെ പ്രധാനപ്പെട്ട പല പ്രശ്‌നങ്ങളും രൂപപ്പെടുന്നത്. ഇന്ദ്രന്റെ അഭിനയം ശരിക്കും തികവുറ്റതായിരിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍, മാനസികനിലയിലും പ്രതികരണത്തിലും കടന്നുവരുന്ന ഈ കഥാപാത്രത്തെ അഭിനയിച്ചുഫലിപ്പിക്കുക വെല്ലുവിളിതന്നെയാണ്. ആ വെല്ലുവിളി ഇന്ദ്രന്‍ ഏറ്റെടുത്തു. അതില്‍ വിജയിക്കുകയും ചെയ്തു എന്നാണ് എന്റെ അഭിപ്രായം.
ആംബ്രോസച്ചന്‍ |
![]() | ||
കിരണ്‍ പ്രഭാകരന്‍ |
രണ്ടുകാര്യങ്ങളാണ് ഇവിടെ പറയേണ്ടത്. കിരണ്‍ എന്റെ സുഹൃത്തുകൂടിയാണ്. അദ്ദേഹം റൈറ്റര്‍ ഡയറക്റ്റര്‍ എന്ന നിലയില്‍ കടന്നുവരുന്ന ചിത്രമെന്നതാണ് ഒന്ന്. രണ്ട് താക്കോല്‍ നിര്‍മ്മിക്കാമനായി ഷാജികൈലാസ് ഒരുങ്ങിയത്. ഇതുരണ്ടും തന്നെയാണ് സന്തോഷം നിറഞ്ഞ കാര്യങ്ങള്‍.
![]() | |
വാസുദേവ് സനല്‍, ഷാജി കൈലാസ്, കിരണ്‍ പ്രഭാകരന്‍ |
ഒരു പുതിയ സിനിമയുടെ പണിപ്പുരയിലാണ്. എഴുതുന്നത് കിരണ്‍ തന്നെയാണ്. കിരണിന്റെ എഴുത്തില്‍ സംവിധാനം ചെയ്യാന്‍ എനിക്കാഗ്രഹമുണ്ട്. പിന്നെ മുരളി ഗോപിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിന്റെ കഥ രൂപപ്പെടുന്നതേയുള്ളൂ.
തയ്യാറാക്കിയത്: സുരേഷ് നായര്‍
8086909068
COMMENTS