കോട്ടയം: കോട്ടയം മെഡിക്കല്‍കോളേജ് ക്യാന്റീന്‍ പരിസരത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രി പരിസരത്ത് ലോട്ടറി വിറ്റുവന്നിരുന്ന ച...
കോട്ടയം: കോട്ടയം മെഡിക്കല്‍കോളേജ് ക്യാന്റീന്‍ പരിസരത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രി പരിസരത്ത് ലോട്ടറി വിറ്റുവന്നിരുന്ന ചങ്ങനശ്ശേരി തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞു.
സംഭവുവുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ മുമ്പ് വരെ ഇവരെടൊപ്പം താമസിച്ചുവന്നിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ സത്യനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഇയാള്‍ പൊന്നമ്മയുടെ പണവും സ്വര്‍ണ്ണവും കൈക്കലാക്കാന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് യാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
COMMENTS