ശ്രീഹരിക്കോട്ട : രാഷ് ട്രത്തിനാകെ അഭിമാനം പകർന്ന് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ചു. 181 കില...
ശ്രീഹരിക്കോട്ട : രാഷ് ട്രത്തിനാകെ അഭിമാനം പകർന്ന് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ചു.
181 കിലോമീറ്റർ ഉയരെ എത്തിയപ്പോൾ ചന്ദ്രയാൻ-2 പേടകം വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ട് താത്കാലിക ഭ്രമണപഥത്തിൽ പ്രവേശിച്ചു.
ചന്ദ്രയാൻ-2 വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ട് താത്കാലിക ഭ്രമണപഥത്തിൽ
ജൂലായ് 15 വിക്ഷേപണം നിശ്ചയിച്ച് അവസാന നിമിഷം സാങ്കേതിക പ്രശ്നങ്ങൾ മൂലം വിക്ഷേപണം മാറ്റി വച്ച ചന്ദ്രയാന്‍ 2 പുനഃ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഐ എസ് ആർ ഒ വൃത്തങ്ങൾ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലലെ വിക്ഷേപണത്തറയില്‍ നിന്ന് കൃത്യം 2.43 ന് ചന്ദ്രയാൻ 2 നെയും വഹിച്ചുകൊണ്ടുള്ള വിക്ഷേപണ വാഹനം 3,84000 കിലോ മീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് ചന്ദ്രയാൻ-2 രണ്ടു പറന്നുയരുമ്പോൾ അപ്പോൾ ഇന്ത്യയുടെ യുടെ ബഹിരാകാശ സ്വപ്നങ്ങൾ പുതിയ ചക്രവാളം തേടുകയാണ്....
Keywords: Chandrayan 2, Sreeharikotta, ISRO, India
COMMENTS