തടങ്കലിലുള്ള ഇന്ത്യക്കാരെ വിട്ടയയ്ക്കണമെന്നു ഇറാനോട് ഇന്ത്യ ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യ...
തടങ്കലിലുള്ള ഇന്ത്യക്കാരെ വിട്ടയയ്ക്കണമെന്നു ഇറാനോട് ഇന്ത്യ
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മലയാളികളാണെന്ന് ഭാഗികമായി സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട്.
മൂന്ന് മലയാളികളും എറണാകുളം സ്വദേശികളാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തടഞ്ഞുവച്ചിട്ടുള്ള ഇന്ത്യക്കാരെ അടിയന്തരമായി വിട്ടുതരണമെന്ന് വിദേശകാര്യമന്ത്രാലയം ഇറാനിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിലുള്ള ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലിലുള്ള ഒരാളുടെ പേര്‍ ഡിജോ പാപ്പച്ചന്‍ എന്നാണ്. ഇദ്ദേഹം കളമശ്ശേരി സ്വദേശിയാണ്. കപ്പല്‍ കമ്പനി ഉടമകള്‍ ഡിജോയുടെ പിതാവിനെ വിളിച്ച് മകന്‍ ബന്ദിയാക്കപ്പെട്ട വിവരമറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് വരെ ഡിജോ കപ്പലില്‍നിന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഒരു മാസം മുന്‍പാണ് ജോലിക്ക് കയറിയത്.
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത സ്വീഡിഷ് കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിനു തിരിച്ചടിയായി വേണമെങ്കില്‍ ഈ സംഭവത്തെ കരുതാമെന്ന് ഇറാന്‍ പറഞ്ഞതോടെ ഈ മേഖലയില്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
തങ്ങളുടെ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ചതിനാലാണ് കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നതെന്നാണ് ഇറാന്‍ പറഞ്ഞിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലിട്ടു പിടിച്ച കപ്പല്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖമത്താണ് ഇപ്പോള്‍ നങ്കൂരമിട്ടിരിക്കുന്നത്.
മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ചു എന്ന് ഇറാനിലെ വാദം തെറ്റാണെന്നും സൗദിയിലേക്ക് പോകുന്ന വഴി മുന്നറിയിപ്പില്ലാതെ ബ്രിട്ടന്‍ നാല് ചെറിയ കപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്ന് എന്ന് എന്ന് എന്ന് കൊണ്ടുപോവുകയായിരുന്നു എന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു
ഇറാന്‍ അറിഞ്ഞുകൊണ്ട് അപകടം വിളിച്ചു വരുത്തുകയാണ് എന്നാണ് ആണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞത് അത് ലൈബീരിയന്‍ പതാക നാട്ടിലിരുന്ന് എന്ന എം വി ആര്‍ എന്ന എന്ന മറ്റൊരു കപ്പലും ഇറാന്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് വീട് വിട്ടയച്ചിരുന്നു
Keywords: Iran, India, Oil Ship
COMMENTS