തിരുവനന്തപുരം: രണ്ടു വര്‍ഷം മുന്‍പ് ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍...
തിരുവനന്തപുരം: രണ്ടു വര്‍ഷം മുന്‍പ് ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
2017 ഒക്ടോബറിലാണ് ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്. ഖൊറാസാനിലെ കമാന്‍ഡര്‍ ഹുസൈഫ് അല്‍ ബാക്കിസ്ഥാനിയും കൊല്ലപ്പെട്ടതായി വിവരം കിട്ടി.
മുഹമ്മദ് മുഹ്‌സിന്റെ ബന്ധുക്കളെ അഫ്ഗാനില്‍ നിന്നു മരണവിവരം അറിയിക്കുകയായിരുന്നു. മലയാളത്തിലാണ് സന്ദേശം വന്നത്. 'നിങ്ങളുടെ സഹോദരന്‍ രക്തസാക്ഷിത്വം വഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി. അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 10 ദിവസം മുമ്പായിരുന്നു മരണം. ഇക്കാര്യം പൊലീസില്‍ അറിയിക്കരുത്. പൊലീസുകാര്‍ ഉപദ്രവിക്കും.' ഇതായിരുന്നു സന്ദേശം.
ഇന്ത്യയില്‍ നിന്നു നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ഹുസൈഫ് അല്‍ ബാക്കിസ്ഥാനി റിക്രൂട്ട് ചെയ്തിരുന്നു. ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നായിരുന്നു ഭീകരപരിശീലനം ലഭിച്ചത്.
Keywords: Terorists, Kerala, Afghanistan, India, US Drone
COMMENTS