ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സാ...
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ കര്‍ണ്ണാടക രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് ഇന്ന് വൈകിട്ട് 06 ന് ബി.എസ്. യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ ജൂലായ് 24 ന് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ വാജൂഭായി വാലയെ കണ്ട് അവകാശവാദമുന്നയിച്ചുകൊണ്ടുള്ള കത്ത് യെദ്യൂരപ്പ നല്‍കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണ്ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് നല്‍കിയതായി യെദ്യൂരപ്പ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12.30 ന് നിശ്ചയിച്ചിരുന്നയെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാചടങ്ങ് രാഷ്ട്രപതിയുടെ അസൗകര്യം മാനിച്ച് ഗവര്‍ണ്ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശാനുസരണം വൈകിട്ട് 06 മണിക്ക് ആക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെയും സിദ്ധരാമയെയും ക്ഷണിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.
ഇന്ന് വൈകിട്ട് 06 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ യെദ്യൂരപ്പ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നും കേന്ദ്ര നേതൃത്വവുമായി സംസാരിച്ച ശേഷമാകും മറ്റു സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Karnataka, Yediyurappa, CM
COMMENTS