ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു....
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം.
ഹൃദ്രോഗ ബാധിതയായ ഷീലാ ദീക്ഷിതിനെ മൂന്നു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1998 മുതല്‍ 2013 വരെയാണ് ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയാണ്.
കേരള ഗവര്‍ണറായി അഞ്ച് മാസമാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഷീലയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഷീലാ ദീക്ഷിതിന്റെ ഭൗതികദേഹം നിസാമുദ്ദീനിലെ വീട്ടിലേക്കു കൊണ്ടുവരുന്നു |
We regret to hear of the passing of Smt Sheila Dikshit. Lifelong congresswoman and as three time CM of Delhi she transformed the face of Delhi. Our condolences to her family and friends. Hope they find strength in this time of grief. pic.twitter.com/oNHy23BpAL
— Congress (@INCIndia) July 20, 2019
ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് 1984 കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ഷീലാ ദീക്ഷിത് ലോക് സഭയില്‍ എത്തി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയായി. തുടര്‍ന്ന് പി വി നരസിംഹറാവുവിന്റെ കാലം വന്നപ്പോള്‍ അദ്ദേഹവുമായി കടുത്ത ശത്രുതയിലാവുകയും സോണിയാ ഗാന്ധിയുടെ ഉറ്റ വിശ്വസ്തയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
Deeply saddened by the demise of Sheila Dikshit Ji. Blessed with a warm and affable personality, she made a noteworthy contribution to Delhi’s development. Condolences to her family and supporters. Om Shanti. pic.twitter.com/jERrvJlQ4X
— Narendra Modi (@narendramodi) July 20, 2019
1998ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി വന്നതോടെ ഷീലാ ദീക്ഷിതിന് പാര്‍ട്ടിയില്‍ ഉന്നത പദവി ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷീലയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് മത്സരിച്ചു വിജയിച്ചത്. അന്ന് ഷീലാ ദീക്ഷിത് ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തോടെയാണ് ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയജീവിതത്തില്‍ താഴ്ചയുണ്ടാകുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ആം ആദ്മിയുടെ ഉദയത്തെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറി നിന്നു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന്റെ ഉത്തരവാദിത്വം വന്നെത്തിയത് ഷീലയുടെ ചുമലിലായിരുന്നു.
I’m devastated to hear about the passing away of Sheila Dikshit Ji, a beloved daughter of the Congress Party, with whom I shared a close personal bond.
— Rahul Gandhi (@RahulGandhi) July 20, 2019
My condolences to her family & the citizens of Delhi, whom she served selflessly as a 3 term CM, in this time of great grief.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ഷീലാ ദീക്ഷിത് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ബിജെപി നേതാവും സിറ്റിംഗ് എംപിയുമായ മനോജ് തിവാരിയാണ് ഷീലയെ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചുവെങ്കിലും ഷീല ആയിരുന്നു ആ സഖ്യത്തിന് എതിരുനിന്നത്. അതിന്റെ ഫലം കൂടിയായിരുന്നു ഡല്‍ഹി ബിജെപിക്ക് തൂത്തുവാരാന്‍ കഴിഞ്ഞതും.
Keywords: Sheila Dikshit, Delhi CM,
COMMENTS