മുംബയ്: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളാണെന്ന വിചിത്രമായ അഭിപ്രായവുമായി ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടില്‍...
മുംബയ്: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളാണെന്ന വിചിത്രമായ അഭിപ്രായവുമായി ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത് അതിനു ചുറ്റും വളരെയധികം ഞണ്ടുകള്‍ ഉള്ളതുകൊണ്ടാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
രത്നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളല്‍ ഉണ്ടായതിലെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് 14 പേര് മരിച്ചിരുന്നു. 12 ഓളം വീടുകളാണ് അപകടത്തില്‍ ഒലിച്ചുപോയത്.
നേരത്തെ അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടായിരുന്നില്ലെന്നും ഞണ്ടുകളുടെ കേന്ദ്രമായി മാറിയ ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
നാട്ടുകാര്‍ ഇക്കാര്യം ജലസേചന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു എന്നും അണക്കെട്ട് തകര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി അറിയിച്ചു.
അണക്കെട്ട് തകര്‍ന്നത് നിര്‍മ്മാണത്തിലെ പിഴവ് കൊണ്ടാണോ എന്ന് മാധ്യമങ്ങള്‍ മന്ത്രിയോടു ചോദിച്ചു. സമീപവാസികളില്‍ നിന്ന് ഇങ്ങനെയൊരു വിവരം കിട്ടിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ അണക്കെട്ട് തകര്‍ന്നതിനെപ്പറ്റി അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Summary: Crabs caused leakage in tiware dam says maharashtra water minister

COMMENTS