വയനാട്: വയനാട്ടിലെ അമ്പലവയലില്‍ നടുറോഡില്‍ വച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൊലീസ് സ്റ്റേഷനുസമീപം ...
വയനാട്: വയനാട്ടിലെ അമ്പലവയലില്‍ നടുറോഡില്‍ വച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൊലീസ് സ്റ്റേഷനുസമീപം നടന്ന സംഭവം ചര്‍ച്ചയായത് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ്.
ദമ്പതിമാരെ മര്‍ദ്ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഞായറാഴ്ച രാത്രി ഓട്ടോയില്‍ അമ്പലവയല്‍ ടൗണിലെത്തിയ യുവതിയും യുവാവും ബത്തേരിക്ക് പോകണമെന്ന ആവശ്യപ്പെട്ടതായും എന്നാല്‍, ജീവാനന്ദും, ദമ്പതികളും തമ്മില്‍ എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്നും, അക്രമിയെ അടക്കം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ആര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാത്രി റോഡില്‍ വച്ച് ആളുകള്‍ കണ്ടു നില്‍ക്കേ ജീവാനന്ദ് യുവാവിനെ മര്‍ദ്ദിച്ചു. അടിയേറ്റ് റോഡില്‍ വീണ യുവാവിനെ വീണ്ടും മര്‍ദ്ദിക്കുന്നതുകണ്ട് ചോദിക്കാനെത്തിയ ഇയാളുടെ ഭാര്യയുടെ മുഖത്ത് ജീവാനന്ദ് ആഞ്ഞടിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാല്‍, മര്‍ദ്ദനകാരണം ഇതുവരെയും വ്യക്തമല്ല.
ജീവാനന്ദനെതിരെ കേസെടുത്ത പൊലീസ് ഇയാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എന്നാല്‍, അക്രമത്തിന് ഇരയായത് പാലക്കാട് സ്വദേശികളാണെന്നാണ് സൂചന.
സംഭവം അത്യന്തം വേദനാജനകമാണെന്നും, ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരേണ്ടതാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Keywords: Wayanad, Tamil Nadu Family, Brutally Beaten
 


 
							     
							     
							     
							    
 
 
 
 
 
COMMENTS