ചെന്നൈ: ഹോട്ടല്‍ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശ...
ചെന്നൈ: ഹോട്ടല്‍ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ശരവണ ഭവന്‍ ഉടമ പി. രാജഗോപാല്‍ (72) അന്തരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന ആവശ്യം പറഞ്ഞ് ഈ മാസം 07 ന് രാജഗോപാല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ജൂലായ് 09 ന് ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കോടതിയില്‍ കീഴടങ്ങിയ രാജഗോപലിനെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കിഡ്‌നി സംബന്ധമായ അസുഖങ്ങളും, പ്രമേഹവും, ഹൈപ്പര്‍ ടെന്‍ഷനുമുള്ള രാജഗോപാലിന്റെ നിലവിലെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ മകന്‍ ആര്‍. ശരവണന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിച്ച് ചൊവ്വാഴ്ച രാജഗോപാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് ദോശരാജാവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാലിനെ കൊലപാതകിയാക്കിയത്.
സൗഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന മടിപ്പാക്കം സ്വദേശി രവിയെന്ന ജ്യോതിഷിയുടെ വാക്കുകളെ വിശ്വസിച്ച് എന്ത് വിലകൊടുക്കും ജീവജ്യോതിയെ സ്വന്തമാക്കാണമെന്ന ആഗ്രഹമാണ് 1999ല്‍ അവരുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ കൊലചെയ്യാന്‍ രാജഗോപാലിനെ പ്രേരിപ്പിച്ചത്.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീണ്ട 18 വര്‍ഷത്തെ നിയമപോരാത്തിനെടുവില്‍ ജീവജ്യോതിക്ക് കിട്ടിയ നീതി
പ്രിന്‍സ് ശാന്തകുമാറിന്റെ സഹോദരന്‍ പോലും കൂറുമാറിയ കേസില്‍ നിശ്ചയദാര്‍ഢ്യത്തോടെ രാജഗോപാലിനെതിരെ നീണ്ട 18 വര്‍ഷത്തെ നിയമപോരാത്തിനെടുവിലാണ് ജീവജ്യോതിക്ക്് നീതികിട്ടിയത്.
കൊടൈക്കനാല്‍ വനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡാനിയേല്‍, കര്‍മഗം, സക്കീര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പാട്ട് രാജന്‍ തുടങ്ങി എട്ട് വാടകക്കൊലയാളികളെയാണ് രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലാനായി നിയോഗിച്ചതെന്ന് കണ്ടെത്തി.
1999 ല്‍ നടന്ന കൊലക്കേസില്‍ 2004 ലാണ് 10 വര്‍ഷം തടവു ശിക്ഷ വിധിച്ചത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.
2009 ല്‍ ജാമ്യം നേടിയ രാജഗോപാലിന് 10 വര്‍ഷത്തെ നിയമനടപടികള്‍ക്കുശേഷം ജയിലിലേക്കുള്ള വഴിതുറന്നു.
Keyword: Rajagopal, Saravanabhavan Owner



COMMENTS