സ്വന്തം ലേഖകൻ തിരുവനന്തപുരം : വിശ്വാസത്തിൻറെ പേരിൽ ദേഹത്ത് മുറിവേൽപ്പിക്കുന്നതും വേൽതയ്ക്കുന്നതും ഉൾപ്പെടെയുള്ള ആചാരങ്ങൾ വിലക്കിക്കൊണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിശ്വാസത്തിൻറെ പേരിൽ ദേഹത്ത് മുറിവേൽപ്പിക്കുന്നതും വേൽതയ്ക്കുന്നതും ഉൾപ്പെടെയുള്ള ആചാരങ്ങൾ വിലക്കിക്കൊണ്ടും മന്ത്രവാദത്തിനും മറ്റും തടയിട്ടു കൊണ്ടുമുള്ള നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു.
സംസ്ഥാന നിയമ പരിഷ്കാര കമ്മിഷൻ ഇതുസംബന്ധിച്ച് കരടു നിയമം തയ്യാറാക്കിക്കഴിഞ്ഞു. നിയമസഭയിൽ വിശദമായ ചർച്ചകൾക്കുശേഷം നിയമം പാസ്സാക്കും.
പരമാവധി ഏഴു വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന തരത്തിലാണ് നിയമം തയ്യാറാക്കുന്നത്.
മൃഗങ്ങളെയോ പക്ഷികളെയോ ഉപദ്രവിക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും ഇനിമുതൽ കുറ്റകരമായി മാറും. കൂടാതെ വിശ്വാസങ്ങളുടെ പേരിൽ ചികിത്സ തടയുന്നതും നിഷേധിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറാൻ പോവുകയാണ്.
കുട്ടിച്ചാത്തന്റെ പേരിൽ വീടിനു കല്ലെറിയുന്നതും ഭക്ഷണവും വെള്ളവും മലിനമാകുന്നതും കർശന നിയമ നടപടികൾക്ക് കാരണമാവു.
ഇതേസമയം പാരമ്പര്യരീതിയിൽ അനുവർത്തിച്ചു വരുന്ന ആചാരാനുഷ്ഠാനങ്ങളെ നിയമം ഒരുതരത്തിലും വിലക്കില്ല. വഞ്ചനാപരമല്ലാതെ വാസ്തു ശാസ്ത്രം, ജ്യോതിഷം തുടങ്ങിയവയിൽ നൽകുന്ന ഉപദേശങ്ങളും നിയമവിധേയമായിരിക്കും.
ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു മത വിഭാഗങ്ങളിൽ പെട്ടവരുടെ പാരമ്പര്യ ആചാരാനുഷ്ഠാനങ്ങൾ ഒരു തരത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
Key words: Kerala, black magic, crime, legislature, law

COMMENTS