തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളായ ഒമ്പതുപേരെ കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളായ ഒമ്പതുപേരെ കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതോടെ സംഘര്‍ത്തില്‍ 15 പേര്‍ സസ്‌പെന്‍ഷനിലായി.
മുഖ്യ പ്രതിയായ ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോളേജില്‍ നിന്ന് ഉത്തരക്കടലാസുകള്‍ എടുത്ത സ്ഥലം കാണിച്ചുകൊടുത്ത ശിവരഞ്ജിത്ത് പേപ്പറുകള്‍ കോളേജില്‍ ഇറക്കിവച്ചപ്പോഴാണ് ഉത്തരക്കടലാസുകള്‍ എടുത്തതെന്ന് പൊലീസിനോട് സമ്മതിച്ചു.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ക്യാമ്പസില്‍ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു. അഞ്ച് പേരെയായിരുന്നു ക്യാമ്പസിനുള്ളില്‍ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.
Keywords: University College, Suspended, Police, Student
COMMENTS