80 കളിലെയും 90 കളിലെയും അക്കാഡമിക്ക് ഹീറോയ്ക്ക് തൊഴില്‍ വഴങ്ങാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമാണ് ശ്രീ രാജു നാരായണ സ്വാമി നമ്...
80 കളിലെയും 90 കളിലെയും അക്കാഡമിക്ക് ഹീറോയ്ക്ക് തൊഴില്‍ വഴങ്ങാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമാണ് ശ്രീ രാജു നാരായണ സ്വാമി നമ്മോട് പറയാന്‍ ശ്രമിക്കുന്നത്.
വളയാനും വഴങ്ങാനും വണങ്ങാനും വേണ്ടത്ര പഠിച്ചിട്ടില്ല. പുതിയ പുതിയ പുലികള്‍ പലരും സിവില്‍ സര്‍വീസില്‍ വന്നുപോകാറുണ്ട്. പാകമെത്തുമ്പോള്‍ പൂച്ചയാകും. എങ്ങനെ ആയാലും നാലുകാലില്‍ വീഴാന്‍ പഠിക്കും.ശ്രീ രാജു നാരായണ സ്വാമി ഇപ്പോഴും പുലി തന്നെ. വ്യക്തിപരമായി അദ്ദേഹത്തിന് നഷ്ടങ്ങള്‍ ഒത്തിരി ആയിരിക്കാം. പക്ഷേ ഇങ്ങനെ ആരെങ്കിലും അവതരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയുന്നതിന് നമ്മെ സഹായിക്കും.
ഇപ്പോള്‍ തന്നെ അഴിമതി നമ്മള്‍ ഏതാണ്ട് അംഗീകരിച്ച മട്ടാണ്. അതുകൊണ്ടു തന്നെ പഠിച്ചുപഠിച്ചു സ്വാമിക്ക് വട്ടായതാണെന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ടാകും. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് എതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ സമയോചിതമാണോ എന്ന് സംശയമുണ്ടെങ്കിലും പിരിച്ചു വിടാനോ തരം താഴ്ത്താനോ ഉള്ള ഏതു നടപടിയെയും എതിര്‍ക്കാന്‍ അദ്ദേഹം ഏതറ്റം വരെയും പോകും എന്നു വിശ്വസിക്കാം.
ശ്രീ സ്വാമി പൊതു നന്മയ്ക്കായി കൈക്കൊണ്ട നടപടികളും ഉറച്ച നിലപാടുകളും ആരുടെയെങ്കിലും ഉറക്കം കെടുത്തുന്നുവെങ്കില്‍ അവരുടെ സൈ്വര്യവിഹാരത്തിന് ബലി കൊടുക്കേണ്ടതല്ല അദ്ദേഹത്തിന്റെ സര്‍വീസ്.
എല്ലാ പരീക്ഷകളിലും ഒന്നാമതെത്തിയ അദ്ദേഹത്തിന് ഈ പരീക്ഷണങ്ങളെ അതിജീവിക്കാനാകട്ടെ. അദ്ദേഹത്തിന്റെ അറിവും കഴിവും പരിചയവും സമൂഹത്തിനു കൂടുതല്‍ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പ്രതീക്ഷിക്കുന്നു.
###
ആത്മഹത്യകള്‍ക്കു വീരപരിവേഷം നല്കരുത്, പ്‌ളീസ്...
Keywords:Raju Narayan Swamy, IAS, Indian Civil Service, Sunil Poovattoor
COMMENTS