അമൃത്സര്‍: ലോക്‌സഭയിലേക്ക് ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സീറ്റില്‍ നിന്ന് വിജയിച്ച നടന്‍ സണ്ണി ഡിയോളിനെ അയോഗ്യനാക്കാന്‍ സാധ...
അമൃത്സര്‍: ലോക്‌സഭയിലേക്ക് ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സീറ്റില്‍ നിന്ന് വിജയിച്ച നടന്‍ സണ്ണി ഡിയോളിനെ അയോഗ്യനാക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചെന്നു കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച് സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു.
70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാനാവുന്ന തുക. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. ഇതില്‍ വിശദീകരണം തേടിയാണ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചിരിക്കുന്നത്.
മറുപടി ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റു നടപടികളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണെങ്കില്‍ സണ്ണി ഡിയോളിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി പകരം രണ്ടാം സ്ഥാനത്ത് വന്നയാളെ നിയമിക്കാനും സാധ്യതയുണ്ട്.
Keywords: B.J.P, M.P, Sunny Deol, Over spending

COMMENTS