തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയില്‍ ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം. വേലിയേറ്റം കാരണമുണ്ടായ നാശനഷ്ടങ്ങളെക്...
തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷനേടാന്‍ ശാശ്വത പരിഹാരം വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.
ചര്‍ച്ചചെയ്ത് പരിഹരിക്കാം എന്ന് മന്ത്രി അറിയിച്ചെങ്കിലും ഇന്നു തന്നെ പരിഹാരം കാണണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് മന്ത്രിയെ പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് വളരെ ബുദ്ധിമുട്ടി മന്ത്രിയെ കാറില്‍ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു.
Keywords: Minister, Valiyathura, K.Krishnankutty, Thiruvananthapuram
COMMENTS