ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടിയെന്ന് മലയാളത്തില്‍ ട്വീറ്റ് ചെ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടിയെന്ന് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതോടൊപ്പം അദ്ദേഹം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോദൃശ്യവും പങ്കുവച്ചു.
അരമണിക്കൂറോളം ക്ഷേത്രദര്‍ശനത്തിനായി ചെലവഴിച്ച അദ്ദേഹം സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കുകയും താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. തുടര്‍ന്ന് കണ്ണന് കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിച്ചു.
രാവിലെ 10.25 ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിനുശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേ ഗോപുരവാതിലില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.
രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.
Keywords: Prime minister, Tweet, Today, Video

COMMENTS