തിരുവനന്തപുരം: മരണാനന്തരം തനിക്ക് യാതൊരു ഔദ്യോഗിക ബഹുമതികളും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. തന്റെ അവസാന സമയം അടുത്തു എന്ന തോന്നലിലാണ് അ...
തിരുവനന്തപുരം: മരണാനന്തരം തനിക്ക് യാതൊരു ഔദ്യോഗിക ബഹുമതികളും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. തന്റെ അവസാന സമയം അടുത്തു എന്ന തോന്നലിലാണ് അവര്‍ ഇത്തരമൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. രണ്ടാമത്തെ ഹൃദയാഘാതം വന്ന് പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കവയിത്രിയുടെ ഹൃദയമിടിപ്പ് നടക്കുന്നത്.
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് അവര്‍ മുന്‍കൂട്ടി എഴുതിവച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ കൊണ്ടുവരണമെന്നും യാതൊരു ബഹുമതികളുമില്ലാതെ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സ്ഥലത്ത് ദഹിപ്പിക്കണമെന്നുമാണ് എഴുതിവച്ചിരിക്കുന്നത്.
അതു കഴിഞ്ഞും മറ്റ് ആചാരങ്ങളൊന്നും വേണ്ടെന്നും തന്റെ ചിതാഭസ്മം
ശംഖുമുഖത്ത് ഒഴുക്കണമെന്നും പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Poet, Sugathakumari, After death

COMMENTS