കണ്ണൂര്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമള രാജിക്കത്ത് കൈമാറി. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായതോടെ അവര്‍ക്ക് ...
കണ്ണൂര്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമള രാജിക്കത്ത് കൈമാറി. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായതോടെ അവര്‍ക്ക് രാജിവയ്ക്കേണ്ടിവരികയായിരുന്നു. ഇന്നു രാവിലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെക്ക് ശ്യാമളയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അവര്‍ രാജിക്കത്ത് കൈമാറി. കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോയതിന്റെ പേരില്‍ വ്യവസായി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അവര്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു.
ഇന്നു രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് അവരോട് ഈ വിഷയത്തില്‍ പറയാനുള്ളത് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാം കേട്ടതിനുശേഷം ജില്ലാ സെക്രട്ടറി എം.വി ജയരാജന് അവരോട് രാജി ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ മന്ത്രി എ.സി മൊയ്തീന് പി.കെ ശ്യാമളയോടടക്കം ഈ വിഷയത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള.
Keywords: P.K Shyamala, CPM, Resigns, Today

COMMENTS