കൊച്ചി: ജനകീയ യാത്ര നടത്തി മെട്രോ സംവിധാനം താറുമാറാക്കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിനും ജാമ്യം. മെട്രേ...
കൊച്ചി: ജനകീയ യാത്ര നടത്തി മെട്രോ സംവിധാനം താറുമാറാക്കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിനും ജാമ്യം. മെട്രോ ട്രെയിന്റെ ഉദ്ഘാടന ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ മെട്രോ യാത്ര നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്.
ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. തിരക്കു കാരണം മെട്രോ സംവിധാനം താറുമാറാക്കി എന്നു കാണിച്ചാണ് കേസെടുത്തിരുന്നത്.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്‌റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം.
യു.ഡി.എഫിന്റെ ജനകീയ യാത്ര കാരണം സാധാരണക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും സ്ഥലം കിട്ടിയിരുന്നില്ല. സംഭവത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
Keywords: Metro, Case, Oommen Chandi, Ramesh Chennithala

COMMENTS