ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ ചൗധരി മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ കൂടിയാണ്.
999 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ബഹറാംപൂരില്‍ നിന്നും ജയിക്കുന്ന ആളാണ് ആദിര്‍ രഞ്ജന്‍. ഇത്തവണ ബംഗാളില്‍ നിന്ന് രണ്ട് എം.പിമാരാണ് കോണ്‍ഗ്രസിനുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനായ ആദിര്‍ രഞ്ജന്‍ രണ്ടാം യു.പി.എ സര്‍ക്കാരിലെ റെയില്‍വേ സഹമന്ത്രിയായിരുന്നു.
യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്‌സഭാ കക്ഷിനേതാവിനെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയതോടെയാണ് പകരം ആളിനെ പാര്‍ട്ടിക്ക് കണ്ടെത്തേണ്ടിവന്നത്.
Keywords: Congress, Lok sabha leader, Bengal, Sonia Gandhi

COMMENTS