തിരുവനന്തപുരം: സി.പി.എം സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയുമായി ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മകന്‍ ബിനോയ് കോടിയേരി സ്ത്രീപീഡന കേസില്‍ കുടുങ്ങിയതോടുകൂടിയാണ് അച്ഛന്‍ രാജിവയ്ക്കാന്‍ തയ്യാറായിരിക്കുന്നത്.
മകനെതിരായ വിവാദം വ്യക്തിപരമാണെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാനായി താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നു രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കോടിയേരി മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയശേഷം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മകനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ സ്ഥാനമൊഴിയാമെന്ന അഭിപ്രായം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെ കോടിയേരി അറിയിച്ചിട്ടുമുണ്ട്.
ശാന്തിഗിരി ആശ്രമത്തില്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന കോടിയേരി ഇന്നു രാവിലെയാണ് എ.കെ.ജി സെന്ററിലെത്തിയത്. ഇതുവരെ അദ്ദേഹം മാധ്യമങ്ങളെ കാണാന്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Kodiyeri, C.P.M, Resigns, Binoy Kodiyeri

COMMENTS