സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമല വിഷയം ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങളില്‍ ഒന്നായെന്ന് സി.പി....
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമല വിഷയം ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങളില്‍ ഒന്നായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മതിച്ചു.
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം താല്കാലികം മാത്രമാണെന്നും പരാജയത്തില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും സംസ്ഥാന കമ്മിറ്റിക്കു ശേഷം കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍,
ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് സംസ്ഥാന സമിതി വിലയിരുത്തിയെന്നു കോടിയേരി പറഞ്ഞു.
യുവതീ പ്രവേശനം തിരിച്ചടിയാകുമെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. അതിനാലാണ് സന്നിധാനത്തേക്ക് യുവതികളെ കയറ്റാതിരുന്നത്. ശബരിമല പ്രവേശനം നടത്തിയ യുവതികള്‍ പാര്‍ട്ടിക്കാരല്ല.
തിരഞ്ഞെടുപ്പ് പരാജയത്തിന് ആരുടെയും ശൈലി കാരണമായിട്ടില്ല. രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനത്തിലൂടെ ജനപിന്തുണ തിരിച്ചു പിടിക്കും.
ജനുവരി ഒന്നിലെ വനിതാ മതിലിനു ശേഷം സര്‍ക്കാര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച നവോത്ഥാന സമിതി മുന്നോട്ടു പോകാതിരുന്നതും തിരിച്ചടിക്കു കാരണമായി. ഇതു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷന് ദൈവങ്ങളുടെ പേരുപറഞ്ഞു വോട്ടു പിടിക്കാന്‍ പാടില്ലെന്നു പറഞ്ഞിരുന്നു. ബിജെപിയും യുഡിഎഫും വീടുവീടാന്തരം കയറിയിറങ്ങി വിശ്വാസ സംരക്ഷണമെന്ന പേരില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചു.
ഇതു പ്രതിരോധിക്കുന്നതിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടു ജനങ്ങളോടു വ്യക്തമാക്കുന്നതിലും ഇടതുമുന്നണിക്കു വീഴ്ച സംഭവിച്ചുവെന്നും സിപിഎം
ശബരിമല വിഷയത്തില്‍ ഏതൊരു സര്‍ക്കാരിനും ഇങ്ങനെയൊരു നിലപാടേ സ്വീകരിക്കാനാവൂ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലെ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ ചില സമുദായസംഘടനകള്‍ രംഗത്തുവന്നു.
ഇക്കാര്യത്തില്‍ ഹിന്ദുത്വസംഘടനകളെ ഏകോപിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. വിശ്വാസികളായ ഒരു വിഭാഗം ജനങ്ങള്‍ ഇതുമൂലം ഇടതുമുന്നണിക്കെതിരേ വോട്ടു ചെയ്തു.
കൊലപാതക രാഷ്ട്രീയം സിപിഎമ്മാണു നടത്തുന്നതെന്ന പ്രചാരണം ശക്തമായുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായ കൊലപാതകങ്ങള്‍ ഇതിനു ശക്തി പകര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഇതു ദോഷം ചെയ്തതായി സംസ്ഥാന സമിതി വിലയിരുത്തിയെന്നും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പോലുള്ള മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കി. ലീഗിന്റെ നേതൃത്വത്തില്‍ മുസ് ലിം വിഭാഗത്തിലെ എല്ലാ സംഘടനകളെയും യോജിപ്പിക്കുകയും ചെയ്തുവെന്നും കോടിയേരി ആരോപിച്ചു.
Keywords: Kodiyeri Balakrishnan, CPM, CPI, BJP, Election, RSS
COMMENTS