കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം തലവനായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ജോസ് കെ മാണി മാണി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് കയ്യടക്കി സ്വന...
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം തലവനായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ജോസ് കെ മാണി മാണി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് കയ്യടക്കി സ്വന്തം പേരുള്ള ബോര്‍ഡ് വച്ചു.
ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ഈ വിഷയത്തില്‍ നിയമ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ജോസ്കെ മാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരേണ്ടത് കോടതിയില്‍ നിന്നല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നായിരിക്കണമെന്നും ആയിരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇതിനിടെ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിന്തിക്കുന്നതായി ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരിക്കുകയാണ്. .
ഇതേസമയം, ഇന്ന് നിയമസഭയില്‍ രണ്ടു ഗ്രൂപ്പുകളും ഒരുമിച്ചിരുന്നു എന്നതും കൗതുകമായി. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് ചുമതലയുള്ള ജോയ് എബ്രഹാമും പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫും പിജെ ജോസഫിനു കൂറുപ്രഖ്യാപിച്ചു. ഇതുകൂടാതെ തോമസ് ഉണ്ണിയാടന്, അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള തുടങ്ങിയവരും ജോസഫ് പക്ഷത്തേക്ക് ചാഞ്ഞു.
എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോഹര്‍ നടുവിലേടത്ത്, ഫിലിപ് സ്റ്റീഫന്‍ എന്നിവരാണ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. ചെയര്മാന് എന്ന നിലയില്‍ ഔദ്യോഗികനാമമോ ചെയര്‍മാന്റെ ഓഫീസോ ജോസ് കെ മാണി ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹം ബോര്‍ഡ് വച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു കൊണ്ടുള്ള അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

COMMENTS