തിരുവനന്തപുരം: ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മൈന്‍ഡ്ഫുള്‍ യോഗയുമായി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗത്...
തിരുവനന്തപുരം: ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മൈന്‍ഡ്ഫുള്‍ യോഗയുമായി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗത്തിന്റെ വേറിട്ടവഴി. സാധാരണയോഗയ്‌ക്കൊപ്പം ധ്യാനവും ചേര്‍ന്നൊരു കൂട്ടുമരുന്നായി മാറിയ ഈ പദ്ധതി ജനങ്ങള്‍ക്കിടയില്‍ അത്ര പരിചിതമല്ലെങ്കിലും കേരളത്തിലെ പോലീസുകാരുടെയും മെഡിക്കല്‍ കോളേജിലെ പുതിയ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെയും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമായി ഉപയോഗിച്ചുതുടങ്ങി.
സാധാരണ യോഗ ഫലമുണ്ടാക്കുന്നുണ്ടെന്ന് നമുക്ക് അറിയാമെങ്കിലും എങ്ങനെ ഫലമുണ്ടാക്കുന്നുവെന്ന് അറിയില്ല. യോഗയിലൂടെ നമ്മുടെ മാനസികാവസ്ഥയെപ്പറ്റി യോഗ വഴി അവബോധമുണ്ടാക്കുമ്പോള്‍ അതിനെ തലച്ചോറിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് മൈന്‍ഡ്ഫുള്‍നസിന്റെ ചുമതല. അവബോധമുണ്ടാകുമ്പോള്‍ തന്നെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും.
ഈ സംവിധാനം സര്‍ക്കാര്‍ തലത്തില്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. കേരളം ഈ പദ്ധതി സമഗ്രമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനവും. സാധാരണ യോഗയില്‍ നിന്നും വ്യത്യസ്തമായി യോഗയില്‍ നിന്നും ധ്യാനത്തിലേക്കുള്ള ഒരു പരകായപ്രവേശമായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം.
യോഗാപരിശീലനത്തില്‍ ഇതുവരെ വസ്തുനിഷ്ഠമായ ഗവേഷണങ്ങള്‍ കുറച്ചു മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍, മൈന്‍ഡ്ഫുള്‍നസ് പരിശീലനം വൈവിധ്യവും വിശദവുമായ ഗവേഷണങ്ങളോടുകൂടിയാണെന്നത് നിലവിലുള്ള യോഗാപരിശീലനത്തിന്റെതില്‍ നിന്നും വേറിട്ട വഴിയിലൂടെയുള്ള സ്‌ട്രെസ് മാനേജ്‌മെന്റായി കണക്കാക്കാവുന്നതാണ്.
മറവിരോഗത്തിന്റെ തുടക്കത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കാനായി എഫ് എം ആര്‍ ഐ സ്‌കാനിലൂടെ നിരീക്ഷിക്കാനും മൈന്‍ഡ്ഫുള്‍ യോഗയിലൂടെ വ്യത്യാസം കണ്ടെത്താനും മെഡിക്കല്‍ കോളേജും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
യോഗ ഉള്‍പ്പെടുത്തിക്കൊണ്ട് മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പുതിയ സംവിധാനത്തിന് വന്‍പ്രാധാന്യമാണ് ലഭിക്കുന്നത്. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ എസ് കൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡി അഡിക്ഷന്‍ സെന്ററില്‍ നടത്തുന്ന മൈന്‍ഡ്ഫുള്‍നസ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ അടക്കം നിരവധി ആള്‍ക്കാര്‍ മുന്നോട്ടുവരുന്നുണ്ട്.
25 പേര്‍ ഉള്‍പ്പെടുന്ന ഓരോ ബാച്ചിനും രണ്ടരമണിക്കൂര്‍ വീതം 10 ഞായറാഴ്ചകളില്‍ പരിശീലനം നല്‍കിവരുന്നു.
Keywords: Yoga, International yoga day, Thiruvananthapuram

COMMENTS