കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കല...
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കല്ലട ബസ് സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉപദ്രവിക്കുന്നു എന്നാരോപിച്ചാണ് പണിമുടക്ക്.
നാനൂറോളം ബസുകളാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കല്ലട ബസിലെ സംഭവത്തിനുശേഷം ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതിനുശേഷം ഈ ബസുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ബസുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ ജോലിക്കും മറ്റാവശ്യത്തിനുമായി പോകുന്ന നിരവധിപ്പേരെ ബസ് സമരം സാരമായി തന്നെ ബാധിക്കും. അതിനാല്‍ തന്നെ ഈ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Keywords: Interstate bus owners,

COMMENTS