ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ അഞ്ച് വ...
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു.
സെഞ്ചുറി നേടിയ ശിഖർ ധവാനും 70 പന്തിൽ 57 റൺസെടുത്ത രോഹിത് ശർമയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടക്കത്തിൽ ശർമയും ധവാനും വളരെ പതിഞ്ഞ താളത്തിലായിരുന്നു.
അഞ്ച് ഓവർ കഴിഞ്ഞതിന് ശേഷമാണ് ഇരുവരും കത്തിക്കയറാൻ തുടങ്ങിയത്. 109 പന്തിൽ നിന്നാണ് ധവാൻ 117 റൺസ് കണ്ടെത്തിയത്. രോഹിത് ശർമ പുറത്തായതോടെ ക്യാപ്റ്റൻ വിരാട് കോലി എത്തി. ടീം സ്കോർ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ധവാനും കോലിയും ഏറെ ശ്രദ്ധിച്ചു. 77 പന്തിൽ നിന്ന് 82 റൺസെടുത്താണ് വിരാട് കോലി പുറത്തായത്.
ധവാൻ പുറത്തായതോടെ മുൻഗണന ലഭിച്ചെത്തിയ ഹർദിക് പാണ്ഡ്യ അതിവേഗം സ്കോർ ബോർഡ് ചലിപ്പിച്ചു. 27 പന്തിൽ നിന്ന് 48 റൺസെടുത്താണ് പാണ്ഡ്യ പുറത്തായത്. തുടർന്ന് എത്തിയ എംഎസ് ധോണി 14 പന്തിൽ 27 റൺസെടുത്തു.
3 പന്തിൽ 11 റൺസെടുത്ത് കെ എൽ രാഹുൽ കടമ നിറവേറ്റി.
ഓസ്ട്രേലിയൻ ബൗളർമാർ എല്ലാവരും തന്നെ അടി വാങ്ങിക്കൂട്ടി. ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് മിച്ചൽ സ്റ്റാർക് ആയിരുന്നു. 74 റൺസ് ആയിരുന്നു സ്റ്റാർക് വിട്ടുകൊടുത്ത്. ഒരു വിക്കറ്റ് നേടുകയും ചെയ്തു.
ഏഴ് ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത് മർകസ് സ്റ്റോയിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി. കുമിൻസ്, കോൾട്ടർനീൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
COMMENTS