കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജന...
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി) വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.
ഈ കേസില്‍ ഡിജിപി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്നു ചോദിച്ച കോടതി കേസ് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡിജിപി ഓഫീസ് നല്‍കാത്തത് കൃത്യവിലോപമാണെന്നും ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഈ കേസിലെ ജാമ്യാപേക്ഷ മാറ്റണമെന്നാവശ്യപ്പെട്ട പ്രോസിക്യൂഷനെയും കോടതി വിമര്‍ശിച്ചു. വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്നു തന്നെ ഡിജിപിയോ എഡിജിപിയോ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Periya murder case, Highcourt, Government, D.G.P

COMMENTS