തഞ്ചാവൂര്‍: രാജരാജ ചോളന് ഒന്നാമനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് തമിഴ് സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്. ഒരു ചടങ്ങില്‍ പങ്കെടുക്കുമ്...
തഞ്ചാവൂര്‍: രാജരാജ ചോളന് ഒന്നാമനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് തമിഴ് സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്. ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിനെതിരെ ഹിന്ദു മക്കള്‍ കക്ഷി നേതാവ് നല്കിയ പരാതിയിലാണ് നടപടി.
ഈ മാസം അഞ്ചിന് കുംഭകോണത്ത് ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫാറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് പാ രഞ്ജിത്ത് രാജരാജ ചോളന് ഒന്നാമനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
രാജരാജ ചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നും രഞ്ജിത്ത് പറഞ്ഞു.
ഇപ്പോഴുള്ള പല ക്ഷേത്രംവക ഭൂമികളും ദളിതരുടേതാണെന്നും രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സമ്പ്രദായം ഉണ്ടായതെന്നും രഞ്ജിത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.
കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തല്‍, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്നീ കുറ്റങ്ങളാണ് പാ രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Case, Pa Renjith, Raja raja cholan, Speech

COMMENTS